Tuesday, April 3, 2018

Mushroom Cultivation (കൂൺ കൃഷി )

Mushroom cultivation is simple but should be done systematically. Simply follow the steps below to do a small scale mushroom bed in your home with available resources from home itself.
കൂൺ കൃഷിയി വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ചെയ്യാം എന്ന് നിങ്ങളെ പഠിപ്പിക്കാം.

1. വൈക്കോൽ 12   മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക .

2.12 മണിക്കൂർ കുതിര്ത്തന് ശേഷം ആ വെള്ളം വാർന്നു കളയുക. പിന്നെ ഒരു വലിയ പാത്രത്തിൽ ആ വൈക്കോൽ ഇട്ടതിനു ശഷം  വെള്ളം ഒഴിച്ച് തിളപ്പിക്കുക.


4. തിളച്ചതിനു ശേഷം വൈക്കോൽ വെള്ളത്തിൽനിന്നു എടുത്തു ഒരു പേപ്പറിൽ നിരത്തി ഇട്ടു ചൂട് കുറക്കുക. നനവ് നിലനിർത്തുക.

5. വൈക്കോൽ പിരിച്ചു കയർ പോലെ ആക്കണം .

6.കയർ ചുറ്റി വട്ടത്തിൽ ചുമ്മാട്  പോലെ ആക്കുക.


7.കൂൺ ബെഡ് തയാറാക്കാനുള്ള ബാസ്കറ്റ് വൃത്തി  ആക്കി ഉണക്കി എടുത്തു വെക്കുക. 


8. വൈക്കോൽച്ചുരുളുകൾ ഓരോന്നായി ബാസ്കറ്റിനുള്ളിൽ വെക്കുക.

9. ഓരോ ലയർ വൈക്കോൽ വെച്ചിട്ടു അതിനു മുകളിൽ ബാസ്കറ്റ് സൈഡ് ചേർത്ത് കൂൺ വിത്ത് ഇട്ടു കൊടുക്കുക.

10. വീണ്ടും വൈക്കോൽ ചുരുൾ അതിനു മേലെ വെക്കുക, വീണ്ടും വിത്തിടുക. അങ്ങനെ ബാസ്കറ്റ് ടോപ് വരെ നിറക്കുക.പ്ലാസ്റ്റിക് ക്ലിങ് പേപ്പർ കൊണ്ട് ബാസ്കറ്റ് ചുറ്റി കെട്ടി വെക്കുക. അതിൽ പലേടത്തായി സുഷിരങ്ങൾ ഇട്ടു കൊടുക്കുക.

11.ബാസ്കറ്റ് എടുത്തു ഒരു ഇരുട്ട് മുറിയിലോ അല്ലേൽ ഒരു പെട്ടിയിലോ ആക്കി വെക്കുക. 15 ദിവസം ഇരുട്ടിൽ തന്നെ വെക്കുക. 15 ദിവസം കഴിയുമ്പോൾ ബാസ്കറ്റിനു ചുറ്റും വെളുത്ത പൂപ്പൽ പോലെ കാണും. അഥാണ് കൂണിന്റെ ആദ്യ രൂപം.പ്ലാസ്റ്റിക് ക്ലിങ് പേപ്പർ അപ്പോൾ അഴിച്ചു കളയാം.

12. പിന്നെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വെള്ളം സ്പ്രൈ ചെയ്തു 16 -21 ദിവസം വരെ കുറച്ചു വെളിച്ചം കിട്ടുന്ന രീതിയിൽ ചൂട് അടിക്കാത്ത സ്ഥലത് വെക്കുക .

13.20 ദിവസം കഴിയുമ്പോൾ കൂൺ ഇത്രയും വളർച്ച പ്രാപിക്കും.

14. 21 ദിവസം കഴിയുമ്പോൾ കൂൺന്റെ  ആദ്യ വിളവെടുപ്പ് നടത്താം.









No comments:

Post a Comment